Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remesh Chennithala

ന​വ​കേ​ര​ള സ​ര്‍​വേ റദ്ദാക്കല്‍ സ​ര്‍​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടിയെന്ന്‌

കൊ​​​ല്ലം: ന​​​വ​​​കേ​​​ര​​​ള സ​​​ര്‍​വേ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ര​​​ണ​​​ത്തേ​​​റ്റ അ​​​ടി​​​യാ​​​ണെ​​​ന്ന് മു​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ഇ​​​തി​​​ലും വ​​​ലി​​​യ അ​​​ടി അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തൊ​​​ന്നും കി​​​ട്ടാ​​​നി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്കം സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ക്കൊ​​​ണ്ട് ന​​​ട​​​ത്തി​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ശ്ര​​​മമെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ന്ന​ത​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ മു​​​ൻ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ന്ന​​​ത​​​ന്മാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ര​​​ണ്ടു മു​​​ൻ​​​പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ ഈ ​​​മോ​​​ഷ​​​ണ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ വ​​​കു​​​പ്പ് മ​​​ന്ത്രി​​​മാ​​​രു​​​ടെ അ​​​റി​​​വും സ​​​മ്മ​​​ത​​​വും ഉ​​​ണ്ടാ​​​ക​​​ണം എ​​​ന്ന​​​ത് ഏ​​​ത് കൊ​​​ച്ചു​​​കു​​​ട്ടി​​​ക്കും അ​​​റി​​​യു​​​ന്ന കാ​​​ര്യ​​​മാ​​​ണ്. അ​​​വ​​​രെ രാ​​​ഷ്‌ട്രീയ​​​മാ​​​യി സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.

സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി പ്ര​​​കാ​​​രം പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​ടു​​​ത്ത ന​​​ട​​​പ​​​ടി തൊ​​​ണ്ടി​​​മു​​​ത​​​ൽ ക​​​ണ്ടെ​​​ത്തു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണ്. ഇ​​​വി​​​ടെ മോ​​​ഷ​​​ണം പോ​​​യ സ്വ​​​ർ​​​ണ​​​ത്തി​​​ന് എ​​​ന്തു സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​താ​​​ണു പ്ര​​​സ​​​ക്ത​​​മാ​​​യ ചോ​​​ദ്യം. ഇ​​​തി​​​നു​​​ള്ള ഉ​​​ത്ത​​​രം തേ​​​ടു​​​ന്പോ​​​ഴാ​​​ണ് പൗ​​​രാ​​​ണി​​​ക വ​​​സ്തു​​​ക്ക​​​ളും ദി​​​വ്യ​​​വ​​​സ്തു​​​ക്ക​​​ളും വി​​​ൽ​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര പൗ​​​രാ​​​ണി​​​ക ക​​​രി​​​ഞ്ച​​​ന്ത​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വെ​​​ളി​​​വാ​​​കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം താ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. അ​​​ന്താ​​​രാ​​​ഷ്ട്ര ആ​​​ന്‍റി​​​ക്സ് മാ​​​ഫി​​​യ ഇ​​​തി​​​ന്‍റെ പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​തു വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണ്. അ​​​ത് ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ഉ​​​ണ്ടാ​​​കേ​​​ണ്ട​​​ത്.

വാ​​​സു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യി​​​രി​​​ക്കു​​​ന്ന കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​ഴ​​​യ ഉ​​​രു​​​ളി, ചെ​​​ന്പ്, വി​​​ള​​​ക്കു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പു​​​രാ​​​വ​​​സ്തു​​​ക്ക​​​ളാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ല്ലാം ലേ​​​ലം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. അ​​​ന്ന് അ​​​തി​​​നെ അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ന്നു​​​ള്ള നി​​​ല​​​യി​​​ൽ താ​​​ൻ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തു. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ത്ത് കൊ​​​ടു​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ ഈ ​​​പ​​​ഴ​​​യ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ വ​​​യ്ക്കാ​​​ൻ സ്ഥ​​​ല​​​മി​​​ല്ലെ​​​ന്നാ​​​ണ് അ​​​ന്ന് ഇ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ പു​​​രാ​​​വ​​​സ്തു​​​ക്ക​​​ളും വി​​​ൽ​​​പ​​​ന ന​​​ട​​​ത്താ​​​നും അ​​​തി​​​ൽ നി​​​ന്ന് വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള പ​​​ണം ഉ​​​ണ്ടാ​​​ക്കാ​​​നു​​​മു​​​ള്ള ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള എ​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Kerala

പ്ര​തി​സ​ന്ധി വ​രു​മ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി മൗ​നി​യാ​കു​ന്നു: ചെ​ന്നി​ത്ത​ല

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് ഭൂ​​​രി​​​പ​​​ക്ഷ​​​ വ​​​ര്‍​ഗീ​​​യ​​​ത​​​യെ താ​​​ലോ​​​ലി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കാ​​​ലി​​​ക്ക​​​ട്ട് പ്ര​​​സ്‌​​​ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഭ​​​ര​​​ണ​​​നേ​​​ട്ട​​​മ​​​ല്ല, വ​​​ര്‍​ഗീ​​​യ​​​ത പ​​​റ​​​ഞ്ഞാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് വോ​​​ട്ടു​​​ പി​​​ടി​​​ക്കു​​​ന്ന​​​ത്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​ സ്വ​​​ര്‍​ണക്കൊ​​​ള്ള ജ​​​നം വി​​​ഷ​​​യ​​​മാ​​​ക്കും.

കേ​​​സി​​​ല്‍ ര​​​ണ്ട് സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ ജ​​​യി​​​ലി​​​ലാ​​​യി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി തു​​​ട​​​രു​​​ന്ന മൗ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ്ര​​​തി​​​സ​​​ന്ധി വ​​​രു​​​മ്പോ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നി​​​യാ​​​കും.

കോ​​​ട​​​തി മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​കൊ​​​ള്ള സ്വ​​​ര്‍​ണ​​​ക​​​ട​​​ത്ത് കേ​​​സു പോ​​​ലെ ആ​​​വി​​​യാ​​​യി പോ​​​യേ​​​നെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​മ​​​ര്‍​ശി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി​​​യും വാ​​​സ​​​വ​​​നും ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടേ​​​ണ്ട വ്യ​​​ക്തി​​​ക​​​ളാ​​​ണ്.

പ​​​ത്മ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ ദൈ​​​വ​​​തു​​​ല്യ​​​നാ​​​യ ആ​​​ള്‍​ക്ക് വേ​​​ണ്ടി​​​യാ​​​ണ് ഇ​​​വ​​​ര്‍ അ​​​ത് ചെ​​​യ്ത​​​തെ​​​ങ്കി​​​ല്‍ അ​​​ത് കാ​​​ര​​​ണ​​​ഭൂ​​​ത​​​ന​​​ല്ലേ​​​യെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ചോ​​​ദി​​​ച്ചു. ശ​​​ബ​​​രി​​മ​​​ല വി​​​ഷ​​​യം വ​​​ഴി​​​തി​​​രി​​​ച്ച് വി​​​ടാ​​​നാ​​​ണ് രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ന്‍റെ കേ​​​സ് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​ത്.

രാ​​​ഹു​​​ലി​​​നെ​​​തി​​​രെ പാ​​​ര്‍​ട്ടി ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണ്. രാ​​​ഹു​​​ലി​​​ന്‍റെ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കേ​​​സാ​​​ണെ​​​ന്നും നി​​​യ​​​മം അ​​​തി​​​ന്‍റെ വ​​​ഴി​​​ക്ക് നീ​​​ങ്ങ​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

അ​ന്വേ​ഷ​ണം മ​ന്ത്രി​മാ​രി​ലേ​ക്കും വ്യാ​പി​പ്പിക്കണം: ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ എ. ​​​പത്മ​​​കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​നി അ​​​ക​​​ത്തു പോ​​​കാ​​​നു​​​ള്ള​​​ത് മ​​​ന്ത്രി​​​മാ​​​രാ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

പ്ര​​​തി​​​പ​​​ക്ഷം കാ​​​ല​​​ങ്ങ​​​ളാ​​​യി ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ് ഈ ​​​അ​​​റ​​​സ്റ്റു​​​ക​​​ൾ. യ​​​ഥാ​​​ർ​​​ഥ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​ർ മ​​​ന്ത്രി​​​മാ​​​രും സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​ന്ന​​​തനേ​​​താ​​​ക്ക​​​ളു​​​മാ​​​ണ്. അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​രി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ആ​​​ർ​​​എ​​​സ്എ​​​സ് ഗ​​​ണ​​​ഗീ​​​തം: ബി​ജെ​പി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വി​ഭ​ജ​ന​ത്തി​ന്‍റെ രാഷ്ട്രീയമെന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം-​​​ബം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് സ​​​ർ​​​വീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നി​​​ടെ സം​​​ഘ്പ​​​രി​​​വാ​​​റി​​​ന്‍റെ വ​​​ർ​​​ഗീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച റെ​​​യി​​​ൽവേയു​​​ടെ ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ൻ. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കൊ​​​ണ്ട് ആ​​​ർ​​​എ​​​സ്എ​​​സ് ഗ​​​ണ​​​ഗീ​​​തം പാ​​​ടി​​​ച്ചെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടി​​​ൽ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ രാ​​​ഷ്ട്രീ​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു പോ​​​ലെ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേയെ​​​യും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വ​​​ർ​​​ഗീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും വ​​​ർ​​​ഗീ​​​യ വി​​​ഷം ക​​​ല​​​ർ​​​ത്തി, ജ​​​ന​​​ങ്ങ​​​ളെ മ​​​ത​​​ത്തി​​​ന്‍റെ​​​യും ജാ​​​തി​​​യു​​​ടെ​​​യും പേ​​​രി​​​ൽ വി​​​ഭ​​​ജി​​​ച്ച് രാ​​​ഷ്ട്രീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ സ​​​ങ്കു​​​ചി​​​ത രാ​​​ഷ്ട്രീ​​​യ​​​മാ​​​ണ് വ​​​ന്ദേ​​​ഭാ​​​ര​​​ത് സ​​​ർ​​​വീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ലും ക​​​ണ്ട​​​ത്. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലേ​​​തു പോ​​​ലെ വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ​​​മാ​​​ണ് ബി​​​ജെ​​​പി കേ​​​ര​​​ള​​​ത്തി​​​ലും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​​​​തെന്നും സ​​​തീ​​​ശ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഗ​​​ണ​​​ഗീ​​​തം പാ​​​ടി​​​ച്ച​​​ത് നി​​​ന്ദ്യം: ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

പു​​​തി​​​യ വ​​​ന്ദേ ഭാ​​​ര​​​ത് ട്രെ​​​യി​​​ൻ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെക്കൊണ്ട്‌ ഗ​​​ണ​​​ഗീ​​​തം പാ​​​ടി​​​പ്പി​​​ച്ച​​​ത് അ​​​ത്യ​​​ന്തം നി​​​ന്ദ്യ​​​മാ​​​യ രാ​​​ഷ്ട്രീ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന ആ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​ത് ഒ​​​രു രാ​​​ഷ്ട്ര​​​ത്തെ ത​​​ന്നെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ന്ന് തു​​​ല്യ​​​മാ​​​ണ്. കൃ​​​ത്യ​​​മാ​​​യ അ​​​ജ​​​ണ്ട​​​യോ​​​ടു കൂ​​​ടി​​​യു​​​ള്ള കാ​​​വി​​​വ​​​ത്ക​​​ര​​​ണ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണി​​​തെ​​ന്ന് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

Latest News

Up